കോട്ടയം
കോട്ടയം
അക്ഷരനഗരി | |
|---|---|
മുകളിൽ നിന്ന് താഴേക്ക്, ഇടത്തുനിന്ന് വലത്തോട്ട്: എം സി മാത്യു സ്മാരകം തിരുനക്കര, അക്ഷരശിൽപം, ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കത്തീഡ്രൽ, കോടിമത ബോട്ട് ജെട്ടി, കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ്, സിഎംഎസ് കോളേജ് കോട്ടയം | |
Kottayam (Kerala) | |
| Coordinates: 9°35′29.8″N 76°31′19.9″E / 9.591611°N 76.522194°E | |
| Country | |
| State | കേരളം |
| District | കോട്ടയം |
| Region | മധ്യ തിരുവിതാംകൂർ |
| Incorporated | 1921 |
| Official Language | മലയാളം |
| Native Language | മലയാളം |
| സർക്കാർ | |
| • തരം | മുനിസിപ്പാലിറ്റി |
| • ഭരണസമിതി | കോട്ടയം മുനിസിപ്പാലിറ്റി |
| • Municipal Chairperson | ബിൻസി സെബാസ്റ്റ്യൻ |
| വിസ്തീർണ്ണം | |
| 55.5 ച.കി.മീ. (21.4 ച മൈ) | |
| • Metro | 186.65 ച.കി.മീ. (72.07 ച മൈ) |
| ഉയരം | 47.96 മീ (157.35 അടി) |
| ജനസംഖ്യ | |
| 1,36,812 | |
| • റാങ്ക് | 8th in Kerala |
| • ജനസാന്ദ്രത | 2,500/ച.കി.മീ. (6,400/ച മൈ) |
| • മെട്രോപ്രദേശം | 3,57,302 |
| •മെട്രോജനസാന്ദ്രത | 1,900/ച.കി.മീ. (5,000/ച മൈ) |
| Demonym | Kottayamkar |
| സമയമേഖല | UTC+5:30 (IST) |
| PIN | 686001 |
| Telephone code | +91 481-XXXXXXX |
| വാഹന രജിസ്ട്രേഷൻ | KL-05 |
| Sex ratio | 1075 female(s)/1000 male(s)/ ♂/♀ |
| Literacy rate | |
| HDI | |
| വെബ്സൈറ്റ് | www |
മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ് കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമായ ഈ നഗരം സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് ഏകദേശം 151 കിലോമീറ്റർ (93.8 മൈൽ) വടക്കായി സ്ഥിതിചെയ്യുന്നു. 2011 ലെ ഇന്ത്യൻ കാനേഷുമാരി പ്രകാരം, കോട്ടയം നഗരത്തില് 136,812 ജനസംഖ്യയുണ്ടായിരുന്നു. നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര . കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു[3]. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം[4]. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്.കോളേജ് സ്ഥാപിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്. മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന ദിനപ്പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും കോട്ടയമാണ്. കോട്ടയം നഗരസഭ 1924-ൽസ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. ഇപ്പോൾ കോട്ടയം ഒരു പുകയില വിമുക്ത നഗരം കൂടിയാണ്. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ എന്നിവ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. ഏറ്റവും അടുത്ത വിമാനത്താവളം 80 കി.മി ദൂരത്തിൽ നെടുമ്പാശ്ശേരിയിലാണ് (കൊച്ചി). കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും 10 കി.മി മാറി ഗാന്ധിനഗർ (ആർപ്പൂക്കര) യിൽ ആണു. മഹാത്മാഗാന്ധി സർവ്വകലാശാലാ (MG University) ആസ്ഥാനം നഗരത്തിൽ നിന്ന് 12 കി.മി മാറി പ്രിയദർശിനി ഹിൽസിൽ (അതിരമ്പുഴ) സ്ഥിതിചെയ്യുന്നു.ഒട്ടേറെ പ്രമുഖ വ്യക്തികൾ ജനിച്ച നാടാണ് കോട്ടയം. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ. ആ ർ നാരായണൻ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ കേരള മുഖ്യമന്ത്രിമാരായ പി. കെ. വാസുദേവൻ നായർ, ഉമ്മൻ ചാണ്ടി, സിനിമാ താരം മമ്മൂട്ടി, സാഹിത്യകാരി അരുന്ധതി റോയ്, എന്നിങ്ങനെ അനേകം വ്യക്തികൾ എടുത്തു പറയാവുന്നവരാണ്.
പദോൽപ്പത്തി
[തിരുത്തുക]തെക്കുംകൂർ ഭരണാധികാരിയുടെ രാജകൊട്ടാരം തളിയിൽകോട്ട എന്ന പേരിലുള്ള ഒരു കോട്ടയാൽ സംരക്ഷിക്കപ്പെട്ടിരുന്നു. കോട്ട (തളിയിൽകോട്ട) എന്നർത്ഥം വരുന്ന കോട്ട എന്ന വാക്കും അകത്ത് എന്നർത്ഥം വരുന്ന അകവും ചേർന്നാണ് കോട്ടയം എന്ന പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. കോട്ടയ്ക്കകം (കോട്ടയ്ക്കകം) എന്ന സംയുക്ത രൂപത്തെ "കോട്ടയ്ക്കുള്ളിൽ" എന്ന് വിവർത്തനം ചെയ്യാം.
ചരിത്രം
[തിരുത്തുക]തെക്കുംകൂർ ഭരണം (1103 - 1753)
[തിരുത്തുക]എ.ഡി. ഒൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതലുള്ള തെക്കുംകൂറിന്റെയും കോട്ടയത്തിന്റെയും ചരിത്രം വേർതിരിച്ചറിയാൻ പ്രയാസമാണ്.കോട്ടയം അക്കാലത്ത് കുലശേഖര സാമ്രാജ്യത്തിലെ (എ.ഡി. 800 - എ.ഡി. 1103) ഒരു പ്രദേശമായ വെമ്പോലിനാടിന്റെ ഭാഗമായിരുന്നു. 1103 ആയപ്പോഴേക്കും വെമ്പോലിനാട് രാജ്യം തെക്കുംകൂർ, വടക്കുംകൂർ എന്നീ രണ്ട് നാട്ടു രാജ്യങ്ങളായി വിഭജിക്കപ്പെടുകയും രണ്ടാമത്തേത് കൊച്ചിയുടെ സാമന്ത രാജ്യമായി മാറുകയും ചെയ്തു.[5][6]
കോട്ടയത്തെ വെന്നിമലയിലായിരുന്നു രാജകീയ ഭവനം ആദ്യം സ്ഥിതി ചെയ്തിരുന്നത്. തളിയിൽകോട്ട എന്നറിയപ്പെടുന്ന ഒരു കോട്ടയാൽ ഇത് സംരക്ഷിക്കപ്പെട്ടിരുന്നതിന്റെ, ഫലമായി, ആ പ്രദേശം കോട്ടയുടെ അതേ പേരിൽ അറിയപ്പെട്ടു. പിന്നീട്, തെക്കുംകൂർ രാജാക്കന്മാർ തങ്ങളുടെ തലസ്ഥാനം കോട്ടയം പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത്, കുമാരനല്ലൂരിനടുത്തുള്ള നട്ടാശ്ശേരിയിലേക്ക് മാറ്റി. താഴത്തങ്ങാടി കേന്ദ്രീകരിച്ചാണ് തെക്കുംകൂർ രാജവംശം കോട്ടയം ഭരിച്ചിരുന്നതെന്നാണ് പൊതുവെയുള്ള വിശ്വാസം.
കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വ്യാപാരം ചെയ്തിരുന്ന പോർച്ചുഗീസുകാരും ഡച്ചുകാരും ഈ രണ്ട് രാജ്യങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിച്ചു. 1741-ലെ തിരുവിതാംകൂർ-ഡച്ച് യുദ്ധത്തിൽ തിരുവിതാംകൂർ രാജ്യം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ കീഴടക്കിയതിനുശേഷം, മാർത്താണ്ഡവർമ്മയുടെ സൈനിക പ്രവർത്തനങ്ങൾ തെക്കുംകൂർ ഉൾപ്പെടെയുള്ള വടക്കൻ അയൽ രാജ്യങ്ങൾക്കെതിരെ തുടർന്നു.
തിരുവിതാംകൂർ ഭരണം (1753 - 1949)
[തിരുത്തുക]തെക്കുംകൂർ രാജവംശം ചെമ്പകശ്ശേരി, വടക്കുംകൂർ എന്നീ രാജ്യങ്ങളുമായി സഖ്യം ചേർന്ന് രാജ്യത്തെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും, അന്തിമമായി അവയെല്ലാം തിരുവിതാംകൂറിനോട് കൂട്ടിച്ചേർക്കപ്പെട്ടു. മറ്റൊരു സ്രോതസ്സ് പ്രകാരം, തെക്കുംകൂറിലെ ഭരണാധികാരി ആദ്യം കായംകുളം രാജ്യത്തിന്റെയും പിന്നീട് അമ്പലപ്പുഴയുടെയും പക്ഷം ചേർന്ന് തിരുവിതാംകൂറിനെതിരെ നിലയുറപ്പിച്ചു.
അമ്പലപ്പുഴയുടെ പതനത്തിനുശേഷവും തെക്കുംകൂർ ഭരണാധികാരി തിരുവിതാംകൂറുമായി സന്ധി ചെയ്യാൻ വിസമ്മതിച്ചതിനാൽ, 1750 സെപ്റ്റംബർ 11-ന് മാർത്താണ്ഡവർമ്മയുടെ സൈന്യാധിപനും പ്രധാനമന്ത്രിയുമായിരുന്ന രാമയ്യൻ ദളവ തെക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനം ഏറ്റെടുക്കുകയും 1753-ൽ തെക്കുംകൂറിനെ തിരുവിതാംകൂറിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, അന്യായമായ നിരവധി ഉടമ്പടികൾക്ക് ശേഷം തിരുവിതാംകൂർ ബ്രിട്ടന്റെ ഒരു സംരക്ഷിത പ്രദേശമായി മാറി. 1817-ൽ ചർച്ച് മിഷനറി സൊസൈറ്റി കേരളത്തിലെ ആദ്യത്തെ പാശ്ചാത്യ ശൈലിയിലുള്ള കോളേജായി സിഎംഎസ് കോളേജ് സ്ഥാപിച്ചു. പൊതു ഉദ്യോഗസ്ഥ സംവിധാനത്തിന് അഡ്മിനിസ്ട്രേറ്റർമാരെ നൽകുന്നതിനെ തിരുവിതാംകൂർ സർക്കാർ സ്വാഗതം ചെയ്തു.[7]
സമകാലിക കാലഘട്ടം (1949 - ഇതുവരെ)
[തിരുത്തുക]
കോട്ടയം തിരുവിതാംകൂറിന്റെ ഒരു റവന്യൂ ഡിവിഷനായി മാറി. ദേവികുളം എന്ന അഞ്ചാമത്തെ ഡിവിഷൻ കുറച്ചുകാലം മാത്രമേ നിലനിന്നിരുന്നുള്ളുവെങ്കിലും പിന്നീട് കോട്ടയത്തോട് കൂട്ടിച്ചേർക്കപ്പെട്ടു. 1949 ജൂലൈയിൽ പുതുതായി കോട്ടയം ജില്ല സ്ഥാപിതമായി.[8]
ഭൂമിശാസ്ത്രം
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്ന് ശരാശരി 3 മീറ്റർ (9.8 അടി) ഉയരത്തിലാണ് കോട്ടയം നഗരം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട നിരകളിലെ നിരവധി അരുവികളിൽ നിന്ന് രൂപം കൊള്ളുന്ന മീനച്ചിൽ നദിയുടെയും വേമ്പനാട് കായലിന്റെയും തടത്തിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. കുമരകത്തെ വേമ്പനാട് തടാകത്തിലേക്ക് പതിക്കുന്ന മീനച്ചിലാറിന്റെ ഉൾനാടൻ അഴിമുഖത്തിനടുത്താണ് നഗരം സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ സ്ഥലങ്ങളുടെ ഉയരം അടിസ്ഥാനമാക്കിയുള്ള വിഭജന പ്രകാരം കോട്ടയം നഗരം ഒരു ഇടനാട് പ്രദേശമാണ്. പൊതുവായ എക്കൽ മണ്ണാണ് ഈ പ്രദേശത്ത് കാണപ്പെടുന്നത്. സസ്യജാലങ്ങൾ പ്രധാനമായും ഉഷ്ണമേഖലാ നിത്യഹരിത വനവും ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളുമാണ്. കുന്നുകൾ, കായലുകൾ, നെൽവയലുകൾ എന്നിവയുടെ മിശ്രിതമാണ് നഗരം സ്ഥിതിചെയ്യുന്ന ജില്ലയുടെ പ്രധാന സവിശേഷത.[9]
കോട്ടയം മുനിസിപ്പാലിറ്റിയുടെ ആകെ വിസ്തീർണ്ണം 55.40 ചതുരശ്ര കിലോമീറ്ററാണ്. കോട്ടയം ജില്ലയുടെ ആസ്ഥാനമായ കോട്ടയംനഗരം കേരളത്തിന്റെ മധ്യഭാഗത്തായി, മധ്യ തിരുവിതാംകൂർ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്.
കാലാവസ്ഥ
[തിരുത്തുക]കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണ പ്രകാരം, കോട്ടയം നഗരത്തിൽ ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് (Am) അനുഭവപ്പെടുന്നത്. ഈ ജില്ലയിലെ കാലാവസ്ഥ മിതവും സുഖദവുമാണ്. ഭൂമധ്യരേഖയോടുള്ള കോട്ടയത്തിന്റെ സാമീപ്യം സീസണൽ താപനിലയിൽ കാര്യമായ വ്യത്യാസമുണ്ടാക്കുന്നില്ല, വർഷം മുഴുവനും മിതമായതോ ഉയർന്നതോ ആയ ഈർപ്പം ഇവിടെ അനുഭവപ്പെടുന്നു.
കോട്ടയം ജില്ലയുടെ തെക്ക് ഭാഗത്ത് പത്തനംതിട്ട ജില്ലയും, പടിഞ്ഞാറ് ഭാഗത്ത് ആലപ്പുഴ ജില്ലയും, വടക്ക് ഭാഗത്ത് എറണാകുളം ജില്ലയും, കിഴക്കും വടക്കുകിഴക്കും ഇടുക്കി ജില്ലയുമാണ് അതിർത്തികൾ.
| Kottayam (1991–2020, extremes 1970–present) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
| റെക്കോർഡ് കൂടിയ °C (°F) | 37.0 (98.6) |
38.6 (101.5) |
38.6 (101.5) |
38.3 (100.9) |
37.2 (99) |
35.9 (96.6) |
34.7 (94.5) |
35.5 (95.9) |
35.0 (95) |
35.0 (95) |
36.0 (96.8) |
35.6 (96.1) |
38.5 (101.3) |
| ശരാശരി കൂടിയ °C (°F) | 32.9 (91.2) |
33.6 (92.5) |
34.4 (93.9) |
34.0 (93.2) |
33.0 (91.4) |
30.3 (86.5) |
29.6 (85.3) |
30.1 (86.2) |
30.9 (87.6) |
31.2 (88.2) |
31.5 (88.7) |
32.4 (90.3) |
32.0 (89.6) |
| ശരാശരി താഴ്ന്ന °C (°F) | 22.2 (72) |
22.8 (73) |
23.8 (74.8) |
24.2 (75.6) |
24.0 (75.2) |
22.9 (73.2) |
22.7 (72.9) |
22.9 (73.2) |
23.2 (73.8) |
23.1 (73.6) |
23.1 (73.6) |
22.4 (72.3) |
23.1 (73.6) |
| താഴ്ന്ന റെക്കോർഡ് °C (°F) | 16.0 (60.8) |
16.0 (60.8) |
18.5 (65.3) |
20.2 (68.4) |
16.9 (62.4) |
18.0 (64.4) |
18.1 (64.6) |
16.9 (62.4) |
20.2 (68.4) |
19.2 (66.6) |
18.1 (64.6) |
16.0 (60.8) |
16.0 (60.8) |
| വർഷപാതം mm (inches) | 8.1 (0.319) |
18.7 (0.736) |
66.4 (2.614) |
151.3 (5.957) |
257.2 (10.126) |
585.9 (23.067) |
534.0 (21.024) |
406.6 (16.008) |
275.6 (10.85) |
362.2 (14.26) |
182.1 (7.169) |
45.5 (1.791) |
2,893.8 (113.929) |
| ശരാ. മഴ ദിവസങ്ങൾ | 0.7 | 1.4 | 3.5 | 8.7 | 10.6 | 21.2 | 22.6 | 17.5 | 13.6 | 14.9 | 9.3 | 2.6 | 126.6 |
| % ആർദ്രത | 60 | 59 | 61 | 68 | 71 | 79 | 80 | 78 | 76 | 76 | 75 | 66 | 71 |
| ഉറവിടം: India Meteorological Department[10][11][12] | |||||||||||||
കൃഷി
[തിരുത്തുക]കേരളത്തിലെ പ്രകൃതിദത്ത റബ്ബർ കൃഷിയുടെ ഒരു പ്രധാന കേന്ദ്രമാണ് നഗരം സ്ഥിതിചെയ്യുന്ന കോട്ടയം ജില്ല. റബ്ബർ വ്യവസായത്തിന്റെ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന റബ്ബർ ബോർഡിന്റെ (ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി) ആസ്ഥാനം കോട്ടയം നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.[13]റബ്ബർ ഇവിടുത്തെ പ്രബലമായ നാണ്യവിളയാണ്. കേരളത്തിൻ്റെ റബ്ബർ ഉൽപാദനത്തിൽ ജില്ല ഗണ്യമായി സംഭാവന നൽകുന്നു (ഇന്ത്യയുടെ സ്വാഭാവിക റബ്ബർ ഉൽപാദനത്തിൻ്റെ ഭൂരിഭാഗവും കേരളത്തിൽനിന്നാണ്).[14] റബ്ബറിനു പുറമേ, തെങ്ങ്, വാഴ, കൈതച്ചക്ക, കുരുമുളക്, വിവിധ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഈ പ്രദേശത്തെ ദ്വിതീയ വിളകൾ. അധിക വരുമാനത്തിനായി റബ്ബർ തോട്ടങ്ങളിൽ പച്ചക്കറികളും മറ്റ് ഹ്രസ്വകാല വിളകളും ഇടവിളയായി കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നു.[15]
ജനസംഖ്യാശാസ്ത്രം
[തിരുത്തുക]| Year | Pop. | ±% |
|---|---|---|
| 1901 | 17,552 | — |
| 1911 | 15,141 | −13.7% |
| 1921 | 18,833 | +24.4% |
| 1931 | 25,236 | +34.0% |
| 1941 | 33,364 | +32.2% |
| 1951 | 44,204 | +32.5% |
| 1961 | 52,685 | +19.2% |
| 1971 | 59,714 | +13.3% |
| 1981 | 64,431 | +7.9% |
| 1991 | 89,625 | +39.1% |
| 2001 | 1,29,894 | +44.9% |
| 2011 | 1,72,878 | +33.1% |
2001 ലെ ഇന്ത്യൻ കാനേഷുമാരി പ്രകാരം,[16] കോട്ടയം നഗരത്തിലെ സംയുക്ത ജനസംഖ്യ 172,878 ഉം കോട്ടയം ജില്ലയിലേത് 1,974,551 ഉം ആയിരുന്നു. ഇക്കാലത്ത് കോട്ടയം മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ 136,812 ആയിരുന്നു. ജനസംഖ്യയുടെ 62% പുരുഷന്മാരും 38% സ്ത്രീകളുമായിരുന്നു. 1991–2000 ദശകത്തിലെ 9.35% വുമായി താരതമ്യം ചെയ്യുമ്പോൾ ദശാബ്ദ ജനസംഖ്യാ വളർച്ചാ നിരക്ക് 6.5% ആയി കുറഞ്ഞു.[17] തൊഴിലിനുവേണ്ടിയുള്ള കുടിയേറ്റം മൂലമാണ് മുനിസിപ്പാലിറ്റിയിലെ ജനസംഖ്യാ വർധനവ്. 95.9% സാക്ഷരതയോടെ കോട്ടയം ജില്ല സാക്ഷരതയിൽ ഒന്നാം സ്ഥാനത്താണ്.[18] കോട്ടയത്തെ മൊത്തം ജനസംഖ്യയുടെ 6.73% പട്ടികജാതിക്കാരും 0.31% പട്ടികവർഗക്കാരും ആണ്.[19]
സാഹിത്യം
[തിരുത്തുക]1848-ൽ കോട്ടയത്തെ സിഎംഎസ് പ്രസ്സിൽ അച്ചടിച്ച ജ്ഞാനനിക്ഷേപം എന്ന പേരിലുള്ള പ്രസിദ്ധീകരണമാണ് കേരളത്തിൽനിന്ന് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട വർത്തമാനപ്പത്രം.[21] കോട്ടയം നിരവധി പ്രശസ്തരായ എഴുത്തുകാരെയും പത്രപ്രവർത്തകരെയും കലാകാരന്മാരെയും വാർത്തെടുത്തിട്ടുണ്ട്. ജനപ്രിയ നോവലിസ്റ്റ് മുട്ടത്തു വർക്കിയും കവി പാലാ നാരായണൻ നായരും കോട്ടയത്ത് വേരുകളുള്ളവരായിരുന്നു. ക്രൈം ത്രില്ലറുകൾ എഴുതിയ കോട്ടയം പുഷ്പനാഥ് കോട്ടയം സ്വദേശിയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2018 മെയ് 2 ന് അദ്ദേഹം അന്തരിച്ചു.[22] ഇന്ത്യൻ-ഇംഗ്ലീഷ് നോവലിസ്റ്റ് അരുന്ധതി റോയ് കോട്ടയം സ്വദേശിയാണ്. അവരുടെ ബുക്കർ സമ്മാന നേടിയ അർദ്ധ ആത്മകഥാപരമായ നോവലായ ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സിൽ കോട്ടയത്തെ അയ്മനത്ത് കഴിച്ചുകൂട്ടിയ അവരുടെ ബാല്യകാലാനുഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആർ. കോട്ടയത്തുനിന്നുള്ളയാളാണ്. 100% സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണംകൂടിയാണ് കോട്ടയം.[23] 1882-ൽ തിരുവിതാംകൂറിന്റെ വടക്കൻ വിഭാഗത്തിന്റെ കളക്ടർ ടി. രാമറാവു ദിവാൻ പേഷ്കാർ ആണ് കോട്ടയം പബ്ലിക് ലൈബ്രറി സ്ഥാപിച്ചത്.[24]
വിദ്യാഭ്യാസം
[തിരുത്തുക]പതിനേഴാം നൂറ്റാണ്ടിൽ കോട്ടയത്ത് ആരംഭിച്ച ഒരു ഡച്ച് സ്കൂൾ ഹ്രസ്വകാലം മാത്രമേ നിലനിന്നിരുന്നുള്ളൂ. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയും ഇന്ത്യയിലെ ആദ്യത്തെ കോളേജുമായ സിഎംഎസ് കോളേജ് 1817-ൽ കേണൽ ജോൺ മൺറോയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ ചർച്ച് മിഷനറി സൊസൈറ്റിയാണ് സ്ഥാപിച്ചത്.[25] ഇന്ന് കോട്ടയം സിഎംഎസ് കോളേജും, സിറോ മലബാർ കത്തോലിക്കാ സഭയുടെ സഹായത്തോടെ കോട്ടയം നഗരത്തിൽനിന്ന് 17 കിലോമീറ്റർ ദൂരെ ചങ്ങനാശ്ശേരിയിൽ സ്ഥാപിതമായ എസ്.ബി. കോളേജും ഒരു നാഴികക്കല്ലായി നിലകൊള്ളുകയും ജില്ലയിലെ വിദ്യാഭ്യാസത്തിന് സ്തുത്യർഹമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. അങ്ങനെ, 1989-ൽ കോട്ടയം നഗരം ഇന്ത്യയിലെ ആദ്യത്തെ 100% സാക്ഷരതാ നഗരമായ മാറി.[26]
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകളിൽ ഒന്നാണ് കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. കൂടാതെ, മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനവും കോട്ടയത്താണ്. കോട്ടയം നഗരത്തിൽ മറ്റ് നിരവധി കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സിറിയക് പഠന സ്ഥാപനങ്ങളിലൊന്നായ സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെയാണ്.[27]
മാധ്യമം
[തിരുത്തുക]1821-ൽ, ബ്രിട്ടീഷ് മിഷനറിയായ ബെഞ്ചമിൻ ബെയ്ലി, കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായ സി.എം.എസ്. പ്രസ്സ് കോട്ടയം നഗരത്തിൽ സ്ഥാപിച്ചു. അക്കാലംമുതൽ കോട്ടയം നഗരം പത്രങ്ങളുടെയും പുസ്തകങ്ങളുടെയും പ്രസിദ്ധീകരണത്തിൽ മുൻപന്തിയിലാണ്. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാള മനോരമ, ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രചാരമുള്ള ദിനപത്രങ്ങളിൽ ഒന്നാണ്.[28]കോട്ടയം ആസ്ഥാനമായുള്ള മലയാള മനോരമ ഗ്രൂപ്പിന് മനോരമ ഓൺലൈൻ, മനോരമ ന്യൂസ് ചാനൽ, ദി വീക്ക് മാഗസിൻ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയും സ്വന്തമാണ്.
മറ്റ് പ്രധാന മലയാള ദിനപ്പത്രങ്ങളായ മാതൃഭൂമി, ദേശാഭിമാനി, ദീപിക, മാധ്യമം, കൂടാതെ മുപ്പതോളം ആനുകാലികങ്ങളും കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്നു. ഡി. സി. ബുക്സ്, ലേബർ ഇന്ത്യ പബ്ലിക്കേഷൻസ്, കറന്റ് ബുക്സ് തുടങ്ങിയ നിരവധി മലയാള പുസ്തക പ്രസാധകരുടെയും ആസ്ഥാനം കോട്ടയം നഗരമാണ്. കേരളത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിൽ 70 ശതമാനവും കോട്ടയത്തു നിന്നാണ്.[29] 1945-ൽ ഒരു കൂട്ടം എഴുത്തുകാർ മലയാളത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ഇവിടെ സ്ഥാപിച്ചു.
ആധുനിക കോട്ടയത്തിന്റെ ശില്പി
[തിരുത്തുക]തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശിൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്[30] . തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. പോലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി[31] , ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത്[32] .
കോട്ടയം സി.എം.എസ്. കോളേജിൽ സമർത്ഥരായ കുട്ടികൾക്ക് അക്കാലത്ത് 25 രൂപ സ്കോളർഷിപ്പ് ഇദ്ദേഹം ഏർപ്പെടുത്തുകയുണ്ടായി. താഴത്തങ്ങാടി വള്ളംകളി, രാമവർമ യൂണിയൻ ക്ലബ് എന്നിവ ആരംഭിക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ട്. 1885-ൽ ഇദ്ദേഹത്തിന്റെ കാലത്താണ് പീരുമേട്-ഗുഡലൂർ റോഡ് പണിതത്[32]. കച്ചേരിക്കടവ് ബോട്ട് ജെട്ടി നിർമിച്ചതും ഇക്കാലത്തുതന്നെ[33]
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]1. മെഡിക്കൽ കോളേജ്, കോട്ടയം
2. ശേവധി മ്യൂസിയം ആൻഡ് ഇൻഡോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, [34] കുമാരനല്ലൂർ (കേരളത്തിലെ ഒരു പ്രധാന താളിയോല ഗവേഷണ കേന്ദ്രം)
കോട്ടയം നഗരത്തിലെ പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]- തിരുനക്കര ശ്രീ മഹാദേവക്ഷേത്രം
- തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കുമാരനല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം
- കോട്ടയം തളിയിൽ ശ്രീ മഹാദേവ ക്ഷേത്രം
- കുറ്റിക്കാട്ട് ഭഗവതി ക്ഷേത്രം, മൂലവട്ടം
- പുതിയ തൃക്കോവിൽ ശ്രീമഹാവിഷ്ണു ക്ഷേത്രം
- നാഗമ്പടം മഹാദേവക്ഷേത്രം
- തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- CSI കത്തിഡ്രൽ പള്ളി കോട്ടയം
- പുതുപ്പള്ളി പൌരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രം, പുതുപ്പള്ളി പള്ളി
- സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച്, കോട്ടയം
- താഴത്തങ്ങാടി ജുമാ മസ്ജിദ്
- വേളൂർ പാറപ്പാടം ദേവീക്ഷത്രം
ആരോഗ്യ സേവനങ്ങൾ
[തിരുത്തുക]കോട്ടയം ജില്ലയും മധ്യ തിരുവിതാംകൂറും സേവിക്കുന്ന പ്രധാന ആരോഗ്യസ്ഥാപനങ്ങളിൽ ഒന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം.[35] സമീപ പട്ടണമായ പാലായിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി പാലാ [36] ഉൾപ്പെടെ നിരവധി സ്വകാര്യ-സർക്കാർ ആശുപത്രികൾ പ്രദേശത്തെ ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നു.
ചിത്രങ്ങൾ
[തിരുത്തുക]- കോട്ടയത്തിന്റെ ഭരണ സിരാ കേന്ദ്രമായ കലക്റ്ററേറ്റ്
- തിരുനക്കരയിലുള്ള, മഹാത്മാഗാന്ധിയുടെ പ്രതിമ
- കോട്ടയം സെൻട്രൽ ജംഗ്ഷന്റെ ഒരു ദൃശ്യം
- കോട്ടയം കലക്ടറേറ്റ് വളപ്പിലെ യുദ്ധ സ്മാരകം
- കോട്ടയം മുനിസിപ്പൽ പാർക്ക്-പ്രവേശന കവാടം
- കോട്ടയം പബ്ലിക് ലൈബ്രറിയിൽ കാനായി കുഞ്ഞുരാമൻ നിർമ്മിക്ച അക്ഷരശിൽപം
അവലംബം
[തിരുത്തുക]- ↑ "Urban agglomeration & cities in Kerala".
- ↑ "Kottayam Urban agglomeration population".
- ↑ "കോട്ടയം , അക്ഷരനഗരി". കോട്ടയം ജില്ല, കേരള സർക്കാർ. 2019-06-20. Retrieved 2025-11-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-03. Retrieved 2012-08-18.
- ↑ P. Shungoonny Menon - A HISTORY OF TRAVANCORE - First edition: 1878, New edition: 1983, Page 130, 131 - ISBN 978-8170200406
- ↑ K.N Gopala Pillai Kuruppum Veettil (1948). Thekkumkur Rani (Queen of Thekkumkur). The Hindustan Publishing House, Trivandrum, Publisher: Thomas George BA. pp. 224–. Retrieved 2 December 2019.
- ↑ "Setting standards of excellence: UGC recognition has added to CMS College's list of merits". The Hindu. 4 January 2005. Archived from the original on 15 March 2005. Retrieved 5 April 2010.
- ↑ "Kottayam District, Government of Kerala | Kottayam, the Land of Letters | India".
- ↑ "Kottayam | India, Map, History, & Facts | Britannica". www.britannica.com (in ഇംഗ്ലീഷ്). 2025-06-24. Retrieved 2025-06-25.
- ↑ "Climatological Tables of Observatories in India 1991-2020" (PDF). India Meteorological Department. Retrieved April 8, 2024.
- ↑ "Station: Kottayam Climatological Table 1981–2010" (PDF). Climatological Normals 1981–2010. India Meteorological Department. January 2015. pp. 433–434. Archived from the original (PDF) on 5 February 2020. Retrieved 29 February 2020.
- ↑ "Extremes of Temperature & Rainfall for Indian Stations (Up to 2012)" (PDF). India Meteorological Department. December 2016. p. M107. Archived from the original (PDF) on 5 February 2020. Retrieved 29 February 2020.
- ↑ "Rubber Board". Rubber Board. Retrieved 13 July 2026. [പ്രവർത്തിക്കാത്ത കണ്ണി]
- ↑ Vijayalekshmi, P J (2022). "Natural Rubber Production in Kerala" (PDF). International Journal of Social Science and Economic Research. Retrieved 13 July 2026.
- ↑ "Farmers swap rubber for exotic fruits, chasing higher profits". Mongabay. 8 August 2025. Retrieved 13 July 2026.
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 16 June 2004. Retrieved 1 November 2008.
- ↑ Chattopadhyay, Srikumar (2006). Striving for Sustainability: Environmental Stress and Democratic Initiatives in Kerala. Concept Publishing. p. 157. ISBN 9788180692949.
- ↑ Kurien, Lucyamma (May 2000). "Chapter IV: The functioning of gram sabha: General Features" (PDF). The structure and functioning of gram sabhas: a study focussed on the district of Kottayam (Thesis). Mahatma Gandhi University. pp. 116–206.
- ↑ "Kottayam Municipality City Population Census 2011-2021 | Kerala".
- ↑ "Towns in Kottayam - Religion 2011". Indian Population Census 2011. Retrieved 22 September 2016.
- ↑ "official website of Information and Public Relation Department". Archived from the original on 10 June 2011. Retrieved 19 July 2008.
- ↑ "Malayalam detective fiction writer Kottayam Pushpanath passes away". The New Indian Express (in ഇംഗ്ലീഷ്). 2018-05-02. Retrieved 2025-03-12.
- ↑ "About District". Government of Kerala. 3 April 2020. Retrieved 10 April 2020.
- ↑ "About Us – Kottayam Public Library" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-11-22.
- ↑ "Setting standards of excellence: UGC recognition has added to CMS College's list of merits". The Hindu. 4 January 2005. Archived from the original on 15 March 2005. Retrieved 5 April 2010.
- ↑ KPM Basheer (1 July 2014). "City of letters sets itself a new milestone". BusinessLine. Retrieved 5 December 2023.
- ↑ "SEERI – Home Page". Retrieved 27 August 2025.
- ↑ 2019 Highest Circulated Dailies, Weeklies & Magazines amongst Member Publications (across languages) Audit Bureau
- ↑ "Official website of the Kottayam District". Archived from the original on 2 October 2008. Retrieved 19 July 2008.
- ↑ "സംസ്കാരങ്ങളുടെ സംഗമഭൂവിൽ – നാലാം ഭാഗം". ഡൂൾ ന്യൂസ്. 16 ജൂലൈ 2012. Retrieved 5 മാർച്ച് 2013.
- ↑ ആനിക്കാട്, സുജ (22 സെപ്റ്റംബർ 2009). "അക്ഷരനഗരിയുടെ അക്ഷരപ്പെരുമ". കോട്ടയം വാർത്ത. Retrieved 5 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- 1 2 കെ. ആർ., പ്രഹ്ളാദൻ (8 ഏപ്രിൽ 2012). "കോട്ടയം നഗരത്തിന് 132 വയസ്സ് വിസ്മൃതിയിൽ നഗരശിൽപ്പി". മാതൃഭൂമി. Archived from the original on 2015-09-14. Retrieved 5 മാർച്ച് 2013.
- ↑ കൃഷ്ണൻ, സരിത (2 ജൂലൈ 2011). "വിസ്മൃതിയുടെ താളുകളിലേക്ക് വഴിമാറുന്ന കച്ചേരിക്കടവ് ബോട്ടുജെട്ടി". Retrieved 5 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കുമാരനല്ലൂർ ഗ്രന്ഥവരി, എസ്. രാജേന്ദു, കോട്ടയം, 2025
- ↑ "Hospitals in Kottayam District". Kottayam District. Government of Kerala. Retrieved 11 February 2026.
- ↑ "Mar Sleeva Medicity Pala". Manorama Online. Malayala Manorama. Retrieved 11 February 2026.
കോട്ടയം ജില്ലയുടെ പടിഞ്ഞാറു വശം സഞ്ചരിച്ചാൽ പുരാതന വാണിജ്യ കേന്ദ്രമായ താഴത്തങ്ങാടിയിൽ എത്താം. അവിടെ അതിപുരാതന മസ്ജിദ് കാണാൻ കഴിയും.